Movies
ശക്തമായ സ്ത്രീപക്ഷ സിനിമ രാജകുമാരിയുടെ ടൈറ്റിൽ പോസ്റ്റർ നടി മഞ്ജു വാര്യരുടെ ഒഫീഷ്യൽ പേജിലൂടെ പ്രകാശനം ചെയ്തു. നവാഗതനായ ഉണ്ണിദാസ് കൂടത്തിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം നല്ല സിനിമ പ്രൊഡക്ഷൻ സ്പിന്നിന്റെ ബാനറിൽ ഫറാസ് മുഹമ്മദ്, ഫഹദ് സിദ്ദിഖ്, ഫയാസ് മുഹമ്മദ് എന്നിവർ നിർമിക്കുന്നു. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- അഷ്നാ റഷീദ്.
സിനിമയിൽ നിന്നും അകന്നുപോകുന്ന സ്ത്രീ പ്രമേയത്തിന് പ്രധാന്യം നൽകുന്നതാണ് ഈ ചിത്രം. ഒരു പെൺകുട്ടി വിവാഹിതയായി പുതിയൊരു തറവാട്ടിലേക്ക് കടന്നു വരുന്നത് വലിയ സ്വപ്നങ്ങളുമായിട്ടാണ്. അത്തരത്തിലുള്ള ഒരു കഥാപാത്രമാണ് ഈ ചിത്രത്തിലെ ജാനകി. ഇങ്ങനെയൊരു സ്ത്രീ പക്ഷ സിനിമയിലേക്ക് അണിയാ പ്രവർത്തകരെ എത്തിച്ചത് കേരളീയ സമൂഹത്തെ ഞെട്ടിച്ച ഒരു യഥാർത്ഥ സംഭവത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടു കൊണ്ടാണന്ന് സംവിധായകൻ ഉണ്ണിദാസ് കൂടത്തിൽ പറഞ്ഞു.
കൊല്ലം ജില്ലയിലെ അഞ്ചൽ എന്ന സ്ഥലത്ത് ഉത്ര എന്ന യുവതി പാമ്പുകടിയേറ്റ് മരിച്ചു. ഒരു വയസു മാത്രം പ്രായമുള്ള ഒരു മകന്റെ അമ്മ കൂടിയായിരുന്നു വികാലാംഗ കൂടിയായ ഈ വീട്ടമ്മ. പൊന്നും പണവും ആവശ്യം പോലെ നൽകിയാണ് ഉത്രയുടെ രക്ഷകർത്താക്കൾ ഉത്രയെ വിവാഹം കഴിച്ചു കൊടുത്തത്. പിന്നിടുള്ള അമ്പേഷണത്തിൽ ഈ മരണം ഭർത്താവിന്റെ ആസൂത്രിതമായ ഒരു കൊലപാതകമെന്നു തെളിയുകയും ഭർത്താവിനെ ശിക്ഷിക്കുകയും ചെയ്തു.
കുടുംബ സദസുകളുടെ ഇടയിൽ വലിയ വേദനയുളവാക്കിയ സംഭവമായി മാറി ഇത്. ഈ സംഭവമാണ് രാജകുമാരി എന്ന സിനിമയിലൂടെ ചർച്ച ചെയ്യപ്പെടുന്നത്. ആത്മീയയാണ് ഈ ചിത്രത്തിലെ നായിക കഥാപാത്രമായ ജാനകിയെ അവതരിപ്പിക്കുന്നത്. പുതുമുഖം ഫഹദ് സിദ്ദിഖ് ആണ് ഈ ചിത്രത്തിലെ നായകൻ.
ശ്രീജിത്ത് രവി, സെന്തിൽ കൃഷ്ണ, കുടശനാട് കനകം, വീണാ നായർ, രാജേഷ് കണ്ണൂർ, ഋതു മന്ത്ര എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. സംവിധായകൻ ഉണ്ണിദാസ് കൂടത്തിൽ, എഡിറ്റർ- അഖിൽ ദാസ്. ഛായാഗ്രാഹകൻ - ശ്രീരാഗ് മാങ്ങാട്. സംവിധായകന്റേതു തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും.
ഗാനങ്ങൾ വിനായക് ശശികുമാർ. സംഗീതം - ഡെൻസൺ ഡൊമിനിക്. കലാസംവിധാനം - അനീസ് നാടോടി. മേക്കപ്പ് - റോണി വെള്ളത്തൂവൽ. കോസ്റ്റ്യും ഡിസൈൻ- അരുൺ മനോഹർ. ഫിനാൻസ് കൺട്രോളർ - വിജയൻ ഉണ്ണി. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - പ്രവീൺ എടവണ്ണപ്പാറ. പ്രൊഡക്ഷൻ കൺട്രോളർ - ബിനു മണമ്പൂർ. ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. പിആർഒ-വാഴൂർ ജോസ്. ഫോട്ടോ നിധിൻ.
Movies
പ്രണയവും നൊമ്പരവും പകയും സംഘർഷവും രക്തചൊരിച്ചിലും എല്ലാം ചേർന്നൊരു ട്രെയിലർ. പാലായിൽ നിന്നെത്തിയ വേട്ടക്കാരൻ പോത്തുപാറ ജോയിച്ചന്റെ മകള്‍ റേച്ചലായി കരിയറിൽ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ ഹണി റോസ് ഞെട്ടിക്കുമെന്ന് അടിവരയിട്ടുകൊണ്ട് റേച്ചൽ സിനിമയുടെ ട്രെയിലർ പുറത്ത്.
ക്രിസ്മസ് റിലീസായി ഡിസംബർ ആറിന് അഞ്ച് ഭാഷകളിലായി ചിത്രം പുറത്തിറങ്ങും. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹനിർമാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്.
ജാഫർ ഇടുക്കി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ നരേഷനിലൂടെയാണ് ട്രെയിലറിന്റെ തുടക്കം. പോത്തുപാറ ജോയിച്ചന്റേയും കുടുംബത്തേയും അയാളുടെ മൂത്ത മകൾ റേച്ചലിന്റേയും ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നതെന്ന് ട്രെയിലർ സമർത്ഥിക്കുന്നുണ്ട്.
രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് ഇറച്ചി വെട്ടുകാരിയായി ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ചിത്രമെന്നതാണ് സിനിമയുടെ ഹൈലൈറ്റ്. ജോയിച്ചനായി ബാബുരാജും ശ്രദ്ധേയ വേഷത്തിലുണ്ട്.
Movies
ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമാണ് ഡബിൾ മോഹൻ. മറയൂരിലെ സമ്പന്നമായ ചന്ദനക്കാടുകളിൽ നിന്നും ചന്ദനമരങ്ങൾ മോഷ്ടിക്കുന്ന കഥാപാത്രം.
ഫോറസ്റ്റ്, പോലീസ് ഫോഴ്സുകളുടെ വലയങ്ങൾ ഭേദിച്ച് ചന്ദനം കടത്തുന്ന ഇരട്ടച്ചങ്കനാണ് ഡബിൾ മോഹൻ. അവന്റെ ചങ്കൂറ്റത്തിനു മുന്നിൽ അധികാരിവർഗങ്ങൾക്കുപോലും പിടിച്ചു നിൽക്കാൻ കഴിയുന്നില്ല.
സംഘർഷഭരിതമായി നീങ്ങുന്ന മോഹന്റെ ജീവിതത്തിന് അൽപ്പം ആശ്വാസം പകരുന്ന ഒരു കഥാപാത്രമുണ്ട്. ചൈതന്യം. ചെറുപ്പം മുതൽ മോഹന്റെ സാഹസികമായ ജീവിതം കണ്ടറിഞ്ഞ ചൈതന്യത്തിന് ഈ തന്റേടിയോട് അറിയാതെ മോഹം കടന്നുവന്നു.
അവനെ ഉള്ളറിഞ്ഞ് സ്നേഹിക്കുന്ന അന്നാട്ടിലെ സാധാരണ പെൺകുട്ടി. സംഘർഷം നിറഞ്ഞ അവന്റെ ജീവിതത്തിൽ ചൈതന്യത്തിന്റെ സാന്നിധ്യം ഏറെ സന്തോഷകരമാക്കുന്നു.
രതിയും, പ്രതികാരവും, പ്രണയവും കോർത്തിണക്കിയുള്ള അവതരണമാണ് ഈ ചിത്രത്തിന്റേത്. തുടക്കം മുതൽ ഉദ്വേഗം നിലനിർത്തിയാണ് ചിത്രത്തിന്റെ കഥാ പുരോഗതി. പ്രിയംവദാ കൃഷ്ണനാണ് നായിക. അനു മോഹൻ, കിരൺ പീതാംബരൻ, അടാട്ട് ഗോപാലൻ, പ്രമോദ് വെളിയനാട്, വിനോദ് തോമസ്, ടി. ജെ. അരുണാചലം, അരവിന്ദ്, മണികണ്ഠൻ, സന്തോഷ് ദാമോദരൻ, ടി.എസ്.കെ. രാജശീ നായർ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
കഥാകൃത്ത് ജി.ആർ. ഇന്ദുഗോപന്റെ പ്രശസ്തമായ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന് ജി.ആർ.ഇന്ദു ഗോപനും രാജേഷ് പിന്നാടനും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു.
സംഗീതം ജെയ്ക്സ് ബിജോയ്, ഛായാഗ്രഹണം -അരവിന്ദ് കശ്യപ് - രണദിവെ. എഡിറ്റിംഗ്- ശ്രീജിത്ത് ശ്രീരംഗ്. പ്രൊഡക്ഷൻ ഡിസൈൻ - ബംഗ്ളാൻ. കലാസംവിധാനം - ജിത്തു സെബാസ്റ്റ്യൻ. മേക്കപ്പ് - മനു മോഹൻ, കോസ്റ്റ്യും ഡിസൈൻ-സുജിത് സുധാകരൻ. സൗണ്ട് ഡിസൈൻ- അജയൻ അടാട്ട്, പയസ്മോൻ സണ്ണി. ചീഫ് അസോസിയേറ്റ് ഡയറക്ടർ -കിരൺ റാഫേൽ. അസോസിയേറ്റ് ഡയറക്ടർ - വിനോദ് ഗംഗ. ആക്ഷൻ- രാജശേഖരൻ, കലൈകിംഗ്സ്റ്റൺ, സുപ്രീം സുന്ദർ, മഹേഷ് മാത്യു. സ്റ്റിൽസ് - സിനറ്റ് സേവ്യർ. പബ്ളിസിറ്റി ഡിസൈൻ - യെല്ലോ ടൂത്ത്. പ്രൊജക്റ്റ് ഡിസൈനർ - മനു ആലുക്കൽ. ലൈൻ പ്രൊഡ്യൂസർ - രഘു സുഭാഷ് ചന്ദ്രൻ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - സംഗീത് സേനൻ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - രാജേഷ് മേനോൻ, നോബിൾ ജേക്കബ്. പ്രൊഡക്ഷൻ കൺട്രോളർ - അലക്സ് ഇ. കുര്യൻ.
മറയൂർ, ഇടുക്കി, നെല്ലിയാമ്പതി, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. നവംബർ 21-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു. പിആർഒ- വാഴൂർ ജോസ്.
Movies
ആന്റണി വർഗീസിനെ (പെപ്പെ) നായകനാക്കി ക്യൂബ്സ് എന്റർടൈൻമെന്റിന്റെ ബാനറിൽ മുഹമ്മദ് ഷെരീഫ് നിർമിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രത്തിന്റെ ഓവർസീസ് വിതരണാവകാശം റിക്കാർഡ് തുകയ്ക്ക് ദുബായി ആസ്ഥാനമായ പാർസ് കമ്പനി സ്വന്തമാക്കി.
ഉയർന്ന സാങ്കേതികമികവിലും മികച്ച സാങ്കേതികവിദഗ്ദരും ഒത്തുചേരുന്ന ഈ സിനിമ ഇതിനകം തന്നെ ഇന്ത്യക്കകത്തും പുറത്തും ചർച്ചാവിഷയമായിരിക്കുകയാണ്.
മാർക്കോയുടെ വൻ വിജയത്തിനു ശേഷം ക്യൂബ്സ് നിർമിക്കുന്ന ചിത്രമെന്ന നിലയിൽ ഈ ചിത്രം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. പിആർഒ-വാഴൂർ ജോസ്.
Movies
സുഹൃത്തിന്റെ പൗരോഹ്യത്വ സീകരണചടങ്ങിൽ പങ്കെടുത്തതിന്റെ സന്തോഷം പങ്കുവച്ച് നടി അനുശ്രീ. ഈശോയുടെ അടുത്ത് തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാനുള്ള ദൂതനായി ഈ സുഹൃത്ത് ഉണ്ടാകുമെന്നും ഒരുപാട് സന്തോഷം തോന്നുന്നുവെന്നും അനുശ്രീ കുറിച്ചു.
സഹോദരൻ അനൂപിനൊപ്പമാണ് നടി സച്ചു എന്ന സുഹൃത്തിന്റെ തിരുപ്പട്ടസ്വീകരണത്തിനെത്തിയത്.
അനുശ്രീ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം
സച്ചുവേ. ഒരുപാട് സന്തോഷം. ഒരുപാട് അഭിമാനം. കാരണം എത്രത്തോളം വർഷത്തെ കാത്തിരിപ്പിനും കഷ്ടപ്പാടിനും ഒടുവിലാണ് നീ ഈ പൗരോഹിത്യത്തിലേക്ക് കടക്കുന്നതെന്ന് എനിക്കറിയാം. ആ വഴികളിലൊക്കെയും ഒരു നല്ല സുഹൃത്തായി കൂടെ നിൽക്കാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം.
ജീവിതത്തിൽ ആദ്യമായാണ് ഈ ചടങ്ങ് ഞാൻ നേരിട്ട് കാണുന്നത്. സന്തോഷവും സങ്കടവും കലർന്ന ഒരുപാട് മുഖങ്ങൾ ഞാൻ അവിടെ കണ്ടു. അതിനെല്ലാം ഒടുവിൽ നിന്റെ ഏറ്റവും വലിയ ആഗ്രഹം സഫലമാകുന്നതിന് ഞാനും സാക്ഷിയായി.
നിന്നെ ഓർത്ത് ഞങ്ങൾ എന്നും അഭിമാനിക്കും. കാരണം നീ കടന്നു വന്ന് വിജയിച്ച പാത അത്ര എളുപ്പമല്ല സച്ചുവേ. ജീവിതാവസാനം വരെയും ഈശോയുടെ നല്ല കുഞ്ഞായി നല്ല പുത്രനായി ദൈവത്തോട് ചേർന്ന് നിന്ന് എല്ലാവർക്കും വേണ്ടി പ്രാർഥിക്കാൻ നിനക്ക് കഴിയട്ടെ. ഈശോയോട് എന്റെ വിശേഷങ്ങൾ പറയാനുള്ള ദൂതനായി എന്നും നീ അവിടെ ഉണ്ടാകണം.
Movies
മമ്മൂട്ടിയും ദുൽഖർ സൽമാനും ഒന്നിച്ചെത്തുന്ന ഒരു ചിത്രത്തിനായി ആരാധകർ കാലങ്ങളായി കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ വാപ്പച്ചിക്കൊപ്പം സ്ക്രീൻ പങ്കിടുന്ന സന്തോഷം പങ്കുവച്ചിരിക്കുകയാണ് ദുൽഖർ.
സ്വന്തം പ്രൊഡക്ഷൻ കമ്പനിയായ വേഫെയറർ ഫിലിംസ് നിർമിച്ച ലോക, ചാപ്റ്റർ വൺ ചന്ദ്ര എന്ന ചിത്രത്തിന്റെ തുടർ ഭാഗങ്ങളിലാണ് മമ്മൂട്ടി എത്തുകയെന്നും ഇത് തനിക്ക് 14 വർഷത്തെ കഠിനാധ്വാനത്തിന് ശേഷം ലഭിച്ച സുവർണാവസരമാണെന്നും ദുൽഖർ വ്യക്തമാക്കി.
താൻ ആവശ്യപ്പെട്ടതുകൊണ്ട് മാത്രം അദ്ദേഹം ഇതിന് സമ്മതിക്കില്ലായിരുന്നുവെന്നും ആദ്യം സ്വയം കഴിവ് തെളിയിക്കേണ്ടതുണ്ടായിരുന്നുവെന്നും ദുൽഖർ പറഞ്ഞു.
ലോകയുടെ ബജറ്റ് ഞങ്ങൾ ആദ്യം പ്ലാൻ ചെയ്തതിന്റെ ഇരട്ടിയായി ഉയർന്നുപോയി. ബജറ്റിനെക്കുറിച്ച് കേട്ടപ്പോൾ വാപ്പ അൽപ്പം ആശങ്കയിലായി. ‘ലോക’യുടെ ഭാവി ഭാഗങ്ങളിൽ വാപ്പ തീർച്ചയായും ഉണ്ടാകും. വാപ്പയ്ക്കൊപ്പം ഞാൻ ചെയ്യുന്ന ആദ്യത്തെ സിനിമയായിരിക്കും ലോക.
സിനിമയിൽ എത്തി 14 വർഷത്തിന് ശേഷമാണ് എനിക്ക് ഈ സുവർണാവസരം ലഭിച്ചത്, എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാൻ ആവശ്യപ്പെട്ടതുകൊണ്ട് മാത്രം അദ്ദേഹം അതിന് സമ്മതിക്കില്ല, ഞാൻ ആദ്യം സ്വയം കഴിവ് തെളിയിക്കേണ്ടതുണ്ടായിരുന്നു. ഈ ഇതിഹാസത്തിനൊപ്പം സ്ക്രീൻ പങ്കിടുന്ന ഈ നിമിഷം അഭിമാനകരവും വൈകാരികവുമാണ്. ദുൽഖർ സൽമാന് പറഞ്ഞു.
ലോകയുടെ അടുത്ത ഭാഗങ്ങളിൽ മൂത്തോൻ എന്ന കഥാപാത്രമായാകും മമ്മൂട്ടി എത്തുകയെന്ന് അണിയറപ്രവർത്തകർ നേരത്തെ സൂചന നൽകിയിരുന്നു.
Movies
ദിലീപിനെ നായകനാക്കി സംവിധായകൻ ഷാജി കൈലാസിന്റെ മകൻ ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ബുധനാഴ്ച്ച വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങോടെ ആരംഭിച്ചു. D152 എന്നു താൽക്കാലിക പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം ദിലീപ് നിർവഹിച്ചു. തരുൺ മൂർത്തി ഫസ്റ്റ് ക്ലാപ്പും നൽകി.
ത്രില്ലർ മൂഡിലുള്ള D152ന്റെ രചന വിബിൻ ബാലചന്ദ്രൻ നിർവഹിക്കുന്നു. ഉർവശി തീയേറ്റേഴ്സ്, കാക്കാസ്റ്റോറീസിന്റെ ബാനറിൽസന്ദീപ് സേനൻ, അലക്സ് ഇ. കുര്യൻ എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. സംഗീത് സേനൻ, നിമിത ഫ്രാൻസിസ് എം. ചിത്രത്തിന്റെ സഹ നിർമാതാക്കൾ.
പൂർണമായും ത്രില്ലർ മൂഡിൽ ഒരുക്കുന്ന ഈ ചിത്രമാണിത്. തുടക്കം മുതൽ പ്രേഷകനെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തി കൊണ്ടുള്ള അവതരണമാണ് ഈ ചിത്രത്തിന്റേത്.
Movies
എ.ബി. ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പൊങ്കാല എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ ഗാനം ദുബായിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.
ബി.കെ. ഹരിനാരായണൻ രചിച്ച് രഞ്ജിൻ രാജ് ഈണമിട്ട ഈ ഗാനം ഹനാൻഷായാണ് ആലപിച്ചിരിക്കുന്നത്. പള്ളത്തി മീൻപോലെ എന്നു തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തത്.
ദുബായി സലാത്ത് അക്കാദമിയിൽ നടന്ന ചടങ്ങിലാണ് ഹനാൻ ഷാ ലൈവ് പാടിക്കൊണ്ട് ഈ ഗാനം പുറത്തുവിട്ടത്. ചിത്രത്തിലെ നായിക യാമി സോന, അഭിനേതാക്കളായ സൂര്യ കൃഷ്, ഇന്ദ്രജിത്ത് ജഗജിത് എന്നിവരും സംഘാംഗങ്ങളും പങ്കെടുത്ത നൃത്താവിഷ്ക്കാരത്തോടെയായിരുന്നു ലോഞ്ചിംഗ്. ചിത്രം ഡിസംബർ അഞ്ചിന് പ്രദർശനത്തിനെത്തും.
Movies
അച്ഛൻ മാധവൻ 75-ാം പിറന്നാൾ ആഘോഷമാക്കാനിരുന്നതിനെക്കുറിച്ച് നടി കാവ്യ മാധവൻ. എപ്പോഴും തങ്ങളുടെ കാര്യത്തിനായി ഓടിനടന്ന അച്ഛന്റെ ഈ പിറന്നാൾ മനോഹരമാക്കാനായി ഒരുപാട് കാര്യങ്ങൾ ചെയ്തിരുന്നുവെന്നും എന്നാൽ അതിനൊന്നും നേരമില്ലാതെ അച്ഛൻ തിരക്കായിപ്പോയെന്നും കാവ്യ കുറിച്ചു.
കാവ്യ മാധവന്റെ വാക്കുകൾ
ഇന്ന് നവംബർ 10; അച്ഛന്റെ 75-ാം പിറന്നാൾ. അച്ഛൻ ഒരിക്കലും ഓർത്തിരിക്കാത്ത, ആഘോഷിക്കാത്ത ദിവസം. അച്ഛന്റെ സന്തോഷങ്ങൾ എപ്പോഴും ഞങ്ങളായിരുന്നു. പക്ഷേ ഈ പിറന്നാൾ വലിയ ആഘോഷമാക്കണമെന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. അതിനായി അച്ഛൻ അറിയാതെ കുറെയേറെ കാര്യങ്ങൾ നേരത്തെ പ്ലാൻ ചെയ്തിരുന്നു.
Movies
ZEE5-ന്റെ പുതിയ മലയാളം ഒറിജിനൽ വെബ് സീരീസ് ഇൻസ്പെക്ഷൻ ബംഗ്ലാവ് നവംബർ 14 മുതൽ പ്രേക്ഷകരിലേക്ക് എത്തുന്നു. ചിത്രത്തിന്റെ ട്രെയിലർ ദിലീപ് പുറത്തിറക്കി. സൈജു എസ്.എസ് സംവിധാനം ചെയ്യുന്ന ഹൊറർ-കോമഡി വെബ് സീരീസിൽ നായകനായി എത്തുന്നത് ശബരീഷ് വർമയാണ്.
വീണ നായർ പ്രൊഡക്ഷൻസ് ബാനറിൽ വീണ നായർ നിർമിക്കുന്ന സീരീസിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് സുനീഷ് വരനാടാണ്. ഒരു പാരനോർമൽ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ കാറ്റഗറിയിൽപ്പെടുത്താവുന്ന ചിത്രത്തിൽ ആധിയ പ്രസാദ്, ഷാജു ശ്രീധർ, സെന്തിൽ കൃഷ്ണ, രാജാമണി എന്നിവരും വേഷമിടുന്നു.
കമ്മട്ടം എന്ന സൂപ്പർഹിറ്റ് സീരീസിന് ശേഷം ഭയത്തിന്റെയും ഹാസ്യത്തിന്റെയും പുതിയ കഥയുമായി പ്രേക്ഷകരിലേക്ക് വീണ്ടും എത്തുകയാണ് ZEE5.
Movies
നവാഗതനായ വിഷ്ണു വെഞ്ഞാറമൂട് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ശ്രീ അയ്യപ്പൻ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നടി മല്ലികാസുകുമാരൻ നിർവഹിച്ചു. തിരുവനന്തപരത്ത് പാളയം സത്യൻ സ്മാരക ഹാളിൽ നടന്ന ചടങ്ങിലായിരുന്നു ടൈറ്റിൽ ലോഞ്ച്.
അനീഷ് രവി, ദിനേശ് പണിക്കർ, കൊല്ലം തുളസി, ശ്രീജിത് ബാലരാമപുരം, രതീഷ് ഗിന്നസ്, സംഗീത സംവിധായകൻ ജീവൻ സോമൻ, രഞ്ജി കുര്യാക്കോസ്, സംവിധായകൻ റോയ് പി. തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ആദി മീഡിയാ , നിഷാ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ഡോ. ശ്രീകുമാർ( എസ്.കെ. മുംബൈ), ഷാജി പുന്നല എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. ഭക്തിയും ഉദ്വേഗവും കോർത്തിണക്കിയുള്ള ഒരു ത്രില്ലർ സിനിമയാണിത്.
ശബരിമലയും, അയ്യപ്പനും ഭക്തരുടെ ഏറെ സ്വാധീനമുള്ളതാണ്. അതുകൊണ്ടുതന്നെ മലയാളമടക്കം അഞ്ചു ഭാഷകളിലായിട്ടാണ് ഈ ചിത്രത്തെ പ്രദർശനത്തിനെത്തിക്കുന്നത്.
ഗാനങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ഭക്തിസാന്ദ്രമായ മനോഹരമായ ഗാനമുൾപ്പടെ ഏഴു ഗാനങ്ങളുണ്ട്. റിയാസ് ഖാൻ, കോട്ടയം രമേശ്, ഡ്രാക്കുള സുധീർ . പൂജപ്പുര രാധാകൃഷ്ണൻ, കുടശനാട് കനകം, തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഇവർക്കൊപ്പം ബോളിവുഡ് താരം അൻസാറും പ്രധാന വേഷത്തിലെത്തുന്നു.
ഛായാഗ്രഹണം - കിഷോർ, ജഗദീഷ്, പശ്ചാത്തല സംഗീതം -ഷെറി. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം മണ്ഡലകാലത്ത് പ്രദർശനത്തിനെത്തുന്നു. പിആർഒ-വാഴൂർ ജോസ്.
Movies
ഓപ്പറേഷൻ സിന്ദൂർ, ഓപ്പറേഷൻ മഹാദേവ് എന്നീ ഇന്ത്യൻ സൈനികരുടെ മുന്നേറ്റങ്ങൾ പ്രമേയമാക്കി പുതിയ ചിത്രവുമായി സംവിധായകൻ മേജർ രവി എത്തുന്നു.
‘പഹൽഗാം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ മൂകാംബികാ ക്ഷേത്രത്തിൽ നടന്നു. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി മോഹൻലാലും ശരത് കുമാറുമാണ് എത്തുന്നതെന്നാണ് സ്ഥിരീകരിക്കപ്പെടാത്ത റിപ്പോർട്ടുകൾ.
പ്രസിഡൻഷ്യൽ മൂവീസ് ഇന്റർനാഷ്ണൽ പ്രൈവറ്റ് ലിമിറ്റഡ് നിർമിക്കുന്ന ഈ ചിത്രം, മേജർ രവിയും നിർമാതാവ് അനൂപ് മോഹനും ചേർന്നാണ് നിർമിക്കുന്നത്.
പാൻ-ഇന്ത്യ റിലീസ് ആയി ഒരുങ്ങുന്ന ചിത്രം ഒന്നിലധികം ഭാഷകളിലേക്ക് ഡബ് ചെയ്യാനാണ് പദ്ധതി. സ്ക്രിപ്റ്റ് പൂജ പൂർത്തിയായതോടെ ചിത്രീകരണത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
ഓപ്പറേഷൻ സിന്ദൂറും ഓപ്പറേഷൻ മഹാദേവും പ്രമേയമാക്കി എത്തുന്ന ചിത്രം ആക്ഷനും വികാരഭരിതമായ കഥയും ചേർന്ന ദൃശ്യാനുഭവമായിരിക്കുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി.
ജ്യോതിഷ പണ്ഡിതൻ ജിതേഷ് പണിക്കർ, സംവിധായകൻ ജയറാം കൈലാസ് എന്നിവർ ചിത്രത്തിനും അണിയറപ്രവർത്തകർക്കും ആശംസകൾ നേർന്നു.
ഛായാഗ്രഹണം: എസ്. തിരുനാവുക്കരാസു, എഡിറ്റിംഗ്: ഡോൺ മാക്സ്, സംഗീതം: ഹർഷവർധൻ രമേശ്വർ, പ്രൊഡക്ഷൻ ഡിസൈൻ: വിനീഷ് ബംഗ്ലാൻ, മേക്കപ്പ്: റോണെക്സ് സേവ്യർ, ആക്ഷൻ ഡയറക്ഷൻ: കേച ഖംഫഖ്ഡീ, സെക്കൻഡ് യൂണിറ്റ് കാമറ: അർജുൻ രവി, പിആർഒ: ആതിര ദിൽജിത്ത്.
Movies
നൂറ്റിയമ്പത് പുതുമുഖങ്ങളോടൊപ്പം അൽത്താഫ് സലിം നായകനായി അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഒറ്റപ്പാലത്ത് ആരംഭിച്ചു. സംവിധായകൻ കമലിന്റെ ശിഷ്യനും മാനന്തവാടിയിലെ പോലീസ് ഉദ്യോഗസ്ഥനുമായ യതീന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഇരുപതിലധികം പ്രശസ്ത താരങ്ങളും അഭിനയിക്കുന്നു.
മാക്ട്രോ മോഷൻ പിക്ചേഴ്സ്, കാവിലമ്മ പ്രൊഡക്ഷൻസിന്റെ സഹകരണത്തോടെ ഷീൻ ഹെലൻ, ലജു മാത്യു ജോയ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൽ കൃഷ്ണപ്രിയ നായികയാവുന്നു.
അശോകൻ, അസീസ് നെടുമങ്ങാട്, അബിൻ ബിനോ, ഡോക്ടർ റോണി ഡേവിഡ് രാജ്, ഗോകുലൻ, അഭിരാം രാധാകൃഷ്ണൻ, ആനന്ദ് മന്മഥൻ, വിനീത് വിശ്വം, കുമാർ സുനിൽ, ജയൻ രാജ, പ്രവീണ, ശീതൾ മരിയ തുടങ്ങിയവരവാണ് മറ്റു പ്രമുഖ താരങ്ങൾ.
കോ-പ്രൊഡ്യൂസർ-കാഞ്ചന ജയരാജൻ, ഛായാഗ്രഹണം-അർജുൻ അക്കോട്ട്, എഡിറ്റിംഗ്-ആകാശ് ജോസഫ് വർഗീസ്, സംഗീതം-പ്രിൻസ് ജോർജ്, പ്രൊഡക്ഷൻ ഡിസൈനർ-സുജിത് രാഘവ്,മേക്കപ്പ്-സിനൂപ് രാജ്, വസ്ത്രാലങ്കാരം-മെൽവി ജെ., ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുഹൈൽ എം., കൊറിയോഗ്രാഫർ-നീരജ് സുകുമാരൻ, സൗണ്ട് ഡിസൈൻ- അരുൺ കുമാർ ആർ., പ്രൊഡക്ഷൻ കൺട്രോളർ-സന്തോഷ് ചെറുപൊയ്ക, കാസ്റ്റിംഗ് ഡയറക്ടർ-രാജേഷ് നാരായണൻ, വിഎഫ്എക്സ്-ജിഷ്ണു ആർ. പിഷാരടി, ഹനോഷ് മാധവൻ, എക്സിക്യൂട്ടീവ്-സഫി ആയൂർ, ,പ്രൊഡക്ഷൻ മാനേജർ-ജെസ്റ്റിൻ കൊല്ലം, ലോക്കേഷൻ മാനേജർ-വേലപ്പൻ ഒറ്റപ്പാലം, സ്റ്റിൽസ്-ജിത്തു ഫ്രാൻസിസ്, പരസ്യകല-ആന്റണി സ്റ്റീഫൻ, പി ആർ ഒ-എ.എസ്. ദിനേശ്.
Movies
ഡ്രീംസ് ഓൺ സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോമി ജോസ് കൈപ്പാറേട്ട് പ്രശാന്ത് മുരളിയെ നായകനാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന കരുതൽ എന്ന ചിത്രത്തിന്റെ പോസ്റ്റർ ദിലീഷ് പോത്തൻ പ്രകാശനം ചെയ്തു.
ഡൽഹി മലയാളിയായ ഐശ്വര്യ നന്ദനാണ് നായിക. കോട്ടയം രമേശ്, സുനിൽ സുഖദ, സിബി തോമസ്, ട്വിങ്കിൾ സൂര്യ, സോഷ്യൽ മീഡിയ താരം ആദർശ് ഷേണായി, വർഷ വിക്രമൻ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു.
സാബു ജെയിംസാണ് ചിത്രത്തിന്റെ തിരക്കഥയെഴുതി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. വിദേശത്തേക്ക് ജോലിക്കായി പോകുന്ന യുവതലമുറകളുടെ ആകുലതകളും അവരുടെ മാനസിക സംഘർഷങ്ങളും അവർ പോയി കഴിയുമ്പോൾ ഒറ്റപ്പെടുന്ന മാതാപിതാക്കളുടെ ജീവിത സാഹചര്യങ്ങളും അവരെ അപായപ്പെടുത്താൻ ശ്രമിക്കുന്ന സീരിയൽ കില്ലേഴ്സും അവരുടെ ജീവിതവും ആണ് ഈ സിനിമ മുൻപോട്ട് വെക്കുന്ന പ്രമേയം.
ഈ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന യുവതലമുറകൾക്ക് ഒരു കരുതൽ തന്നെ ആയിരിക്കും ഈ സിനിമ. മൂന്ന് രാജ്യങ്ങളിയായിട്ടാണ് (ഇന്ത്യ, യുഎസ്എ, അയർലൻഡ്) ചിത്രീകരണം പൂർത്തിയാക്കിയത്.
സിനിമയുടെ പ്രധാന ലൊക്കേഷനുകളിൽ ഒന്നായ കോട്ടയം കിടങ്ങൂർ ലിറ്റിൽ ലൂർദ് മിഷൻ ഹോസ്പിറ്റലിന്റെ നഴ്സിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന റോബോട്ടിക് ഓപ്പറേഷൻ ടെക്നോളജിയുടെ ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ചാണ് കരുതൽ സിനിമയുടെ പോസ്റ്റർ പ്രകാശനം നടന്നത്.
ഷൈജു കേളന്തറ, ജോസ് കൈപ്പാറേട്ട്, സ്മിനേഷ് എന്നിവരുടെ വരികൾക്ക് ജോൺസൻ മങ്ങഴ സംഗീതം പകരുന്നു. പ്രസീത ചാലക്കുടി, പ്രദീപ് പള്ളുരുത്തി, കെസ്റ്റർ, ബിന്ദുജ പി.ബി., റാപ്പർ സ്മിസ് എന്നവരാണ് സിനിമയിലെ നാല് ഗാനങ്ങൾ പാടിയിരിക്കുന്നത്.
ബിജിഎം-ദീക്ഷിത്, ഡിഐ- മുഹമ്മദ് റിയാസ്, സോംഗ് പ്രോഗ്രാമിംഗ്- റോഷൻ, മന്ത്രി വി.എൻ. വാസവൻ, ഫ്രാൻസിസ് ജോർജ് എംപി, മോൻസ് ജോസഫ് എംഎൽഎ തുടങ്ങി നിരവധി പേർ ചടങ്ങിൽ വിശിഷ്ടാതിഥികളായിരുന്നു.
ക്രിയേറ്റീവ് പ്രൊഡ്യൂസർ-സ്റ്റീഫൻ ചെട്ടിക്കൻ, എഡിറ്റർ- സന്ദീപ് നന്ദകുമാർ, അസോസിയേറ്റ് ഡയറക്ടർ-സുനീഷ് കണ്ണൻ, അസോസിയേറ്റ് കാമറാമാൻ- വൈശാഖ് ശോഭന കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സഞ്ജു സൈമൺ മാക്കിൽ, ലൈൻ പ്രൊഡ്യൂസർ - റോബിൻ സ്റ്റീഫൻ, കോ-പ്രൊഡ്യൂസേഴ്സ്- ശാലിൻ ഷീജോ കുര്യൻ പഴേമ്പള്ളിയിൽ, സ്റ്റീഫൻ മലേമുണ്ടക്കൽ, മാത്യു മാപ്ലേട്ട്, ജോ സ്റ്റീഫൻ, ചീഫ് കോർഡിനേറ്റർ - ബെയ്ലോൺ അബ്രഹാം, മേക്കപ്പ്- പുനലൂർ രവി, അസോസിയേറ്റ് മേക്കപ്പ്-അനൂപ് ജേക്കബ്, കോസ്റ്റ്യൂംസ്- അൽഫോൻസ് ട്രീസ പയസ്,റെക്കോഡിസ്റ്റ് - രശാന്ത് ലാൽ മീഡിയ, ടൈറ്റിൽ-സൂരജ് സുരൻ,പരസ്യകല-ആർക്രീയേറ്റീവ്സ്,ഡിജിറ്റൽ പി ആർഓ-മനു ശിവൻ,
പി ആർ ഒ-എ.എസ്. ദിനേശ്.
Movies
മറാഠിയിൽ നിന്നും കഥക് നാട്യത്തിൽ പ്രാവീണ്യം നേടിയ ലക്ഷ്മി ചപോർക്കർ വവ്വാൽ സിനിമയിലൂടെ മലയാളത്തിലേയ്ക്കെത്തുന്നു.
ഓൺഡിമാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷഹ്മോന്‍ ബി. പറേലില്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ വവ്വാലിൽ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. മനോജ് എം ജെ ഛായാഗ്രഹണം നിർവഹിക്കുന്നു.
സംഗീതം-ജോൺസൺ പീറ്റർ, എഡിറ്റർ-ഫാസിൽ പി. ഷാമോൻ, പ്രൊഡക്ഷൻ ഡിസൈനർ-ജോസഫ് നെല്ലിക്കൽ, മേക്കപ്പ്-സന്തോഷ് വെൺപകൽ, വസ്ത്രാലങ്കാരം-ഭക്തൻ മങ്ങാട്, സ്റ്റിൽസ്-രാഹുൽ തങ്കച്ചൻ, പരസ്യകല-കോളിൻസ് ലിയോഫിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ആഷിഖ് ദിൽജിത്ത്. താരനിർണയം പൂർത്തിയാകുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. പി ആർ ഒ-എ.എസ്. ദിനേശ്.
Movies
ഭരതനാട്യത്തിനു ശേഷം കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മോഹിനിയാട്ടം എന്ന ചിത്രത്തിന്റെ ചിത്രീകരണം കണ്ണൂർ ധർമ്മടത്ത് ആരംഭിച്ചു.
ഭരതനാട്യം എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സൈജു കുറുപ്പ് എന്റർടെയ്ൻമെന്റ്സ്, തോമസ് തിരുവല്ല ഫിലിംസ് എന്നീ ബാനറിൽ ലിനി മറിയം ഡേവിഡ്, അനുപമ ബി. നമ്പ്യാർ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബബുലു അജു നിർവഹിക്കുന്നു.
കോ റൈറ്റർ-വിഷ്ണു ആർ പ്രദീപ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സൽമാൻ കെ. എം., എഡിറ്റിംഗ്-ഷഫീഖ്, സംഗീതം-ഇലക്ട്രോണിക് കിളി, പ്രൊഡക്ഷൻ കൺട്രോളർ-ജിതേഷ് അഞ്ചുമന, കല-ദിൽജിത് എം. ദാസ്, മേക്കപ്പ്- മനോജ് കിരൺ രാജ്, വസ്ത്രാലങ്കാരം-സുജിത് മട്ടന്നൂർ, സ്റ്റിൽസ്-വിഷ്ണു എസ്. രാജൻ, പരസ്യകല-യെല്ലോ ടൂത്ത്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സാംസൺ സെബാസ്റ്റ്യൻ, സൗണ്ട് ഡിസൈൻ-ധനുഷ് നായനാർ, സൗണ്ട് മിക്സിംഗ്-വിപിൻ നായർ, മോഷൻ-ഡോട്ട് വിഎഫ്എക്സ് സ്റ്റുഡിയോ, പ്രൊഡക്ഷൻ മാനേജർ-ജോബി, വിവേക്.
ഭരതനാട്യത്തിലെ മുഖ്യ താരങ്ങൾക്കൊപ്പം ഇത്തവണ മലയാളത്തിലെ മുഖ്യധാരയിലുള്ള മറ്റു താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. പിആർഒ- എ. എസ്. ദിനേശ്.
Movies
നടി ഗൗരി കിഷനോട് ബോഡി ഷെയിമിംഗ് ചോദ്യം ചോദിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യുട്യൂബർ കാര്‍ത്തിക്. ഗൗരിയെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും താരത്തിന് മനോവിഷമം ഉണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കാര്‍ത്തിക് പറഞ്ഞു.
അതേസമയം താൻ ബോഡി ഷെയ്മിംഗ് നടത്തിയിട്ടില്ലെന്നും ചോദ്യം തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും കാർത്തിക് ന്യായികരിക്കുന്നുമുണ്ട്.
തെറ്റൊന്നും ചോദിച്ചിട്ടില്ലെന്നും മാപ്പ് പറയില്ലെന്നും ആയിരുന്നു യുട്യൂബറുടെ വെള്ളിയാഴ്ചത്തെ നിലപാട്. എന്നാൽ വിമർശനം കടുത്തതോടെയാണ് ഖേദം പ്രകടിപ്പിച്ച് കാർത്തിക്ക് രംഗത്തെത്തിയത്.
തമിഴ് ചിത്രം അദേഴ്സിന്റെ പ്രമോഷൻ പ്രസ് മീറ്റിലാണ് സംഭവം. നടിയുടെ ഭാരം എത്രയെന്നായിരുന്നു യുട്യൂബര്‍ സിനിമയിലെ നായകനോട് ചോദിച്ചത്. ഈ ചോദ്യമാണ് ഗൗരിയെ ചൊടിപ്പിച്ചത്.
സിനിമയെക്കുറിച്ച് ചോദിക്കാതെ ഇത്തരം ചോദ്യങ്ങൾ എന്തിന് ചോദിക്കുന്നു എന്ന് ഗൗരി ചോദിച്ചു. പിന്നാലെ പ്രസ് മീറ്റിൽ കൂടിയ മാധ്യമപ്രവർത്തകർ ഒന്നടങ്കം ഗൗരിക്ക് നേരെ തിരിയുകയായിരുന്നു. ചോദ്യം തന്നെ വിഡ്ഢിത്തരമാണെന്നും യുട്യൂബർ മാപ്പു പറയണമെന്നും ഗൗരി ആവശ്യപ്പെട്ടു. ഇതോടെ പ്രസ്മീറ്റ് വലിയ തർക്കത്തിലേക്കു പോകുകയായിരുന്നു.
Movies
നടി ഗൗരി കിഷനെ ബോഡി ഷെയിം ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ചിത്രത്തിലെ നായകൻ ആദിത്യ മാധവൻ. ഗൗരിക്കൊപ്പം വേദിയിലുണ്ടായിരുന്നയാളാണ് ആദിത്യ. എന്നാൽ നായകൻ ആ അവസരത്തിൽ ഒന്നും മിണ്ടാതിരുന്നത് വലിയ വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു.
ആദ്യമായി ഇങ്ങനെയൊരു സംഭവത്തെ അഭിമുഖീകരിക്കേണ്ടി വന്നപ്പോൾ സ്തംഭിച്ചുപോയതാണെന്ന് ആദിത്യ പറഞ്ഞു.
ബോഡി ഷെയിം ചെയ്യുന്നതിനെ അംഗീകരിക്കുന്നു എന്ന തരത്തിൽ തന്റെമൗനത്തെ വ്യാഖ്യാനിക്കരുതെന്നും ആദിത്യ കുറിച്ചു.
ഗായിക ചിന്മയി ശ്രീപദ പങ്കുവച്ച പോസ്റ്റിന് മറുപടിയായായിരുന്നു ആദിത്യയുടെ കുറിപ്പ്. "എല്ലാവർക്കും ഹായ്, എന്റെ നിശബ്ദത ആരെയും ബോഡി ഷെയിം ചെയ്യുന്നത് ഞാൻ അംഗീകരിക്കുന്നു എന്നല്ല അർഥമാക്കുന്നത്. ആദ്യമായി ഇങ്ങനെയൊരു സംഭവത്തെ അഭിമുഖീകരിക്കേണ്ടി വന്നപ്പോൾ ഞാൻ സ്തംഭിച്ചുപോയി. ഞാൻ നേരത്തെ ഇടപെടേണ്ടതായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു. അവൾ (ഗൗരി കിഷൻ) ഇതല്ല അർഹിക്കുന്നത്. ആരും ഇത്തരമൊരു സാഹചര്യം അർഹിക്കുന്നില്ല. നമ്മൾ എല്ലാവരും ബഹുമാനം അർഹിക്കുന്നുണ്ട്. ഒരിക്കൽ കൂടി ഞാൻ ക്ഷമ ചോദിക്കുന്നു'. ആദിത്യ മാധവന്റെ വാക്കുകൾ ഇങ്ങനെ.
തമിഴ് ചിത്രം അദേഴ്സിന്റെ പ്രമോഷൻ പ്രസ് മീറ്റിലാണ് സംഭവം. നടിയുടെ ഭാരം എത്രയെന്നായിരുന്നു യുട്യൂബര്‍ സിനിമയിലെ നായകനോട് ചോദിച്ചത്. ഈ ചോദ്യമാണ് ഗൗരിയെ ചൊടിപ്പിച്ചത്.
സിനിമയെക്കുറിച്ച് ചോദിക്കാതെ ഇത്തരം ചോദ്യങ്ങൾ എന്തിന് ചോദിക്കുന്നു എന്ന് ഗൗരി ചോദിച്ചു. പിന്നാലെ പ്രസ് മീറ്റിൽ കൂടിയ മാധ്യമപ്രവർത്തകർ ഒന്നടങ്കം ഗൗരിക്ക് നേരെ തിരിയുകയായിരുന്നു. ചോദ്യം തന്നെ വിഡ്ഢിത്തരമാണെന്നും യുട്യൂബർ മാപ്പു പറയണമെന്നും ഗൗരി ആവശ്യപ്പെട്ടു. ഇതോടെ പ്രസ്മീറ്റ് വലിയ തർക്കത്തിലേക്കു പോകുകയായിരുന്നു.
Movies
ബോഡി ഷെയ്മിംഗ് പരാമര്‍ശത്തിനു വിധേയയായ നടി ഗൗരി കിഷന് പിന്തുണയുമായി താരസംഘടന ‘അമ്മ’.
ആരായാലും എപ്പോഴായാലും എവിടെയായാലും ബോഡി ഷെയ്മിംഗ് ചെയ്യുന്നത് തെറ്റാണെന്ന് ഞങ്ങളും ഉറച്ചു വിശ്വസിക്കുന്നു എന്ന കുറിപ്പോടെയാണ് ‘അമ്മ’ രംഗത്തെത്തിയത്. തമിഴ് ചിത്രം അദേഴ്സിന്റെ പ്രമോഷന് പ്രസ് മീറ്റിനിടെയായിരുന്നു സംഭവം.
സിനിമയില്‍ എടുത്ത് ഉയര്‍ത്തിയപ്പോള്‍ എന്തായിരുന്നു ഭാരമെന്നായിരുന്നു യുട്യൂബ് വ്ലോഗറുടെ ചോദ്യം. ഇതിനോട് ഗൗരി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.
തന്റെ ഭാരവും സിനിമയും തമ്മില്‍ എന്തു ബന്ധമാണെന്നും നടന്മാരോട് ഇത്തരം ചോദ്യം ചോദിക്കുമോയെന്നും നടി ചോദിച്ചു. ബഹുമാനമില്ലാത്ത ചോദ്യത്തിന് മാപ്പ് പറയണമെന്നും നടി ആവശ്യപ്പെട്ടിരുന്നു. സംഭവത്തിനു പിന്നാലെ താരങ്ങളടക്കം നിരവധി പേര് ഗൗരിക്ക് പിന്തുണയുമായി സമൂഹമാധ്യമങ്ങളിലടക്കം രംഗത്തെത്തിയിട്ടുണ്ട്.
നിലപാടില്‍ ഉറച്ചുനിന്ന് ശക്തമായി പ്രതികരിച്ച ഗൗരി കിഷന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി നടി ഖുശ്ബുവും, ചോദ്യം ചോദിച്ചയാള്‍ക്ക് ചുട്ട മറുപടി നല്‍കിയതില്‍ അഭിനന്ദനമെന്ന് സുപ്രിയ മേനോനും കുറിച്ചു.
Movies
മഹേഷ് ബാബു- എസ്.എസ്. രാജമൗലി ചിത്രത്തിലെ പൃഥ്വിരാജ് സുകുമാരന്റെ ഫസ്റ്റ്ലുക്ക് പുറത്ത്. കുംഭ എന്ന നെഗറ്റിവ് കഥാപാത്രമായി പൃഥ്വിരാജ് ചിത്രത്തിലെത്തുന്നു.
ഒരു റോബട്ടിക് വീൽ ചെയറിൽ ഇരിക്കുന്ന പൃഥ്വിയെ പോസ്റ്ററിൽ കാണാം. പൃഥ്വിയുടെ കഥാപാത്രമായ കുംഭ ഭ്രാന്തനായ ശാസ്ത്രഞ്ജനാണെന്നും റിപ്പോർട്ട് ഉണ്ട്.
‘കുംഭയെ അവതരിപ്പിക്കുന്നു... ഞാൻ ഇതുവരെ അഭിനയിച്ചതിൽ വെച്ച് ഏറ്റവും സങ്കീർണ്ണമായ കഥാപാത്രം. മഹേഷ് ബാബു, നിങ്ങൾക്കായി ഞാൻ തയ്യാറാണ്. പ്രിയങ്ക ചോപ്ര കളി ആരംഭിച്ചു, എന്റെ പരിമിതികളെ നിരന്തരം പരീക്ഷിക്കുന്ന ഒരു ലോകം ഒരുക്കിയ രാജമൗലി സാറിന് നന്ദി.’ഫസ്റ്റ്ലുക്ക് പങ്കുവച്ച് പൃഥ്വി കുറിച്ചു.
Movies
മോഹൻലാൽ - തരുൺ മൂർത്തി ചിത്രം തുടരും 56-ാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേയക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്കാണ് ചിത്രത്തിന്റെ എൻട്രി. ഗോവയില്‍ നവംബര്‍ 20 മുതല്‍ 28 വരെയാണ് ഫെസ്റ്റിവല്‍ നടക്കുക.
തുടരും ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് മോഹന്‍ലാല്‍ കുറിച്ചു.
മോഹന്‍ലാലിനും ശോഭനയ്ക്കുമൊപ്പം തോമസ് മാത്യു, പ്രകാശ് വര്‍മ, ബിനു പപ്പു, ഫര്ഹാന് ഫാസില്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം ഈ വര്‍ഷത്തെ മലയാളത്തിലെ ഹിറ്റുകളില്‍ ഒന്നാണ്.
കെ.ആര്. സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ തയ്യാറിക്കിയിരിക്കുന്നത്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. 30 കോടി ബജറ്റിലൊരുക്കിയ ചിത്രം തിയറ്ററുകളില്‍ നിന്ന് 235 കോടിയോളമാണ് വാരിക്കൂട്ടിയത്.